പ്രോഗ്രസ് കാർഡിൽ വ്യാജ ഒപ്പിട്ടത് അധ്യാപകരോട് പറഞ്ഞു; സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി ഏഴാംക്ലാസുകാരൻ

പുണെ : സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ മറ്റൊരു സുഹൃത്തിന് ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ. പുണെയിലാണ് ഞെട്ടിക്കുന്ന സംഭവം. ഡാണ്ടിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയാണ് ക്ലാസിലുള്ള മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതിന് ക്വട്ടേഷൻ നൽകിയത്.
സ്കൂളിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് ക്വട്ടേഷൻ നൽകിയത്. പ്രതിഫലമായി 100 രൂപയും നൽകി. ഒമ്പതാം ക്ലാസ് വിദ്യാർഥി സ്കൂൾ അധികൃതരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏഴാം ക്ലാസുകാരനെതിരെ നടപടിയെടുത്തില്ലെന്ന് പറഞ്ഞ് പെൺകുട്ടിയുടെ അച്ഛൻ സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
ഏഴാം ക്ലാസുകാരൻ പ്രോഗ്രസ് റിപ്പോർട്ട് കാർഡിൽ മാതാപിതാക്കളുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന് പെൺകുട്ടി അധ്യാപകരോട് പറഞ്ഞിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിലാണ് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. എന്നാൽ ആൺകുട്ടിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഹെഡ്മാസ്റ്ററിനെയും രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









0 comments