ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകളെ വധിച്ചു , ജവാന്‍ കൊല്ലപ്പെട്ടു

ബിജാപുര്‍
ഛത്തീസ്ഗഡ് ബസ്‌തറിൽ രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഒരു ജവാനും കൊല്ലപ്പെട്ടു. ബിജാപുരിൽ 26ഉം, കാങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് ബിഎസ്എഫ്, ഡിസട്രിക്ട് റിസര്‍വ് ഗാര്‍ഡ് സംയുക്ത സംഘം വധിച്ചത്.
ബിജാപുരിലെ ഏറ്റുമുട്ടലിലാണ് ഡിആര്‍ജി ജവാന്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ബിജാപുർ–- ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിൽ വ്യാഴം രാവിലെ ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 26 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ആയുധങ്ങളും പിടികൂടി. കാങ്കര്‍ നാരായൺപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്.
ഈവര്‍ഷം ഇതുവരെ ഛത്തീസ്ഗഡിൽ 113 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ഇതില്‍ 97പേരും ബസ്‌തര്‍ മേഖലയിലാണ് കൊല്ലപ്പെട്ടത്.









0 comments