ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ബീജാപൂരിലെ വനമേഖലയിൽ രാവിലെ ഒൻപതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ജില്ലകളിലെ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), റിസലൂട്ട് ആക്ഷൻ കമാൻഡോ ബറ്റാലിയൻ, സിആർപിഎഫ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.
ഇന്ന് രാവിലെ ബിജാപൂരിലെ ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെലിന് സമീപം മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഛത്തീസ്ഗഢിൽ ജനുവരിയിൽ ഉടനീളം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇരുപത്തിയാറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.









0 comments