അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണി തുടരും

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയുടെ കാലാവധി കേന്ദ്ര സർക്കാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. വിജ്ഞാപന പ്രകാരം ഇന്ത്യയുടെ അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണി രണ്ട് വർഷം കൂടി തുടരും.
നാല് പതിറ്റാണ്ടിലേറെ അഭിഭാഷക രംഗത്തുള്ള വെങ്കിട്ടരമണിയെ 2022 ഒക്ടോബറിൽ മൂന്ന് വർഷത്തേക്കാണ് നിയമിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2025 സെപ്റ്റംബർ 30 ന് അവസാനിക്കും. വിജ്ഞാപന പ്രകാരം 2027 സെപ്റ്റംബർ 30 വരെ അദ്ദേഹം രാജ്യത്തെ ഉന്നത നിയമ ഓഫീസറായി സേവനമനുഷ്ഠിക്കും.









0 comments