print edition സിബിഐ കരൂർ ദുരന്തസ്ഥലം സന്ദർശിച്ചു

ചെന്നൈ: സുപ്രീംകോടതി നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കരൂർ ദുരന്ത സ്ഥലം സന്ദർശിച്ചു. പൊലീസ് സൂപ്രണ്ട് പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. നടൻ വിജയ്‌യെ ഉടൻ ചോദ്യംചെയ്യും. പ്രത്യേക അന്വേഷക സംഘം രേഖകൾ സിബിഐക്ക് കൈമാറി. മേൽനോട്ടം വഹിക്കാൻ മുൻ സുപ്രീംകോടതി ജഡ്‌ജി അജയ് രസ്‌തോഗി അടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സെപ്‌തംബർ 27 നാണ് വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ തിരക്കിൽപ്പെട്ട് 41 പേർ മരിച്ചത്.









0 comments