അഴിമതിക്കേസ്: പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റുചെയ്തു

ന്യൂഡൽഹി: അഴിമതിക്കേസിൽ പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസിലെ (പിസിഡിഎ) ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റുചെയ്തു. പിസിഡിഎ സീനിയർ ഓഡിറ്റർ ദീപ് നാരായൺ യാദവിനെയും മറ്റു രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതിരോധമന്ത്രാലയത്തിന് സൈനികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എത്തിക്കുന്ന ഇടപാടുകാരൻ നൽകിയ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥൻ ഇടപാടുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നാണ് പരാതി.
ആദ്യ ഗഡുവായി എട്ട് ലക്ഷം സ്വീകരിക്കാമെന്ന് സമ്മതിച്ച ഉദ്യോഗസ്ഥൻ തുക സ്വകാര്യവ്യക്തിക്ക് കൈമാറാൻ ഇടപാടുകാരനോട് നിർദേശിക്കുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ ഇവരെ അറസ്റ്റ് ചെ യ്തത്.









0 comments