പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ കുടുങ്ങി അപകടം: എട്ട് മരണം

പൂനെ: പൂനെയിൽ രണ്ട് ട്രക്കുകൾക്കിടയിൽ കാർ കുടുങ്ങി എട്ട് മരണം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലം പ്രദേശത്തായിരുന്നു അപകടം. തുടർന്ന് ട്രക്കിന് തീപിടിച്ചു.
അപകട വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ, പരിക്കേറ്റവർക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണെന്ന് പൂനെ പൊലീസ് ഡിസിപി സാംബാജി കദം പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.









0 comments