അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ, 3,300 വീടുകൾ ഇടിച്ചു നിരത്തി

ഗുവാഹത്തി
ഭൂമി കൈയേറ്റം ആരോപിച്ച് കുടിയൊഴിപ്പിക്കൽ ശക്തമാക്കി അസമിലെ ബിജെപി സര്‍ക്കാര്‍. ഒരുമാസത്തിനിടെ നാലു ജില്ലകളിലായി 3,300 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തി.
വനഭൂമി, സര്‍ക്കാര്‍ റവന്യൂഭൂമി, സംരക്ഷിത പ്രദേശങ്ങള്‍ തുടങ്ങിയവിടങ്ങളിൽ അനധികൃതമായി കുടിയേറിയവരെയാണ് ഒഴിപ്പിച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം ന്യൂനപക്ഷങ്ങളെ തെരഞ്ഞെുപിടിച്ചാണ് ഒഴിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശികളെന്നാരോപിച്ചാണ് പലയിടത്തും നടപടി.
ധൂബ്രിയിൽ 1400 ബംഗാളി മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു. "ഒരു മത'ത്തിലെ ആളുകളുടെ" ജനസംഖ്യാപരമായ അധിനിവേശം' തടയുക എന്നതാണ് കുടിയൊഴിപ്പിക്കലിന്റെ ലക്ഷ്യങ്ങളിലൊന്നൊന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സര്‍മ പറഞ്ഞു. ഇതുവരെ അരലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചതായും ഹിമന്ത പറഞ്ഞു.









0 comments