ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍; പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ

photo credit: bsnl
ന്യൂഡൽഹി: ജിയോയും എയർടെല്ലും വിഐയുമെല്ലാം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയിൽ ഇവയ്‌ക്കെല്ലാം വെല്ലുവിളിയായി ബിഎസ്‌എൻഎൽ വരുന്നു.
കുറഞ്ഞ നിരക്കിൽ ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ ആണ് ബിഎസ്എൻഎൽ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാൻ പ്രകാരം 24 മാസത്തേക്ക് വെറും 2398 രൂപയാണ് ചെലവ്. 12 മാസത്തിന് മറ്റ് സർവീസ് പ്രൊവൈഡർമാർ 3500 രൂപയിലധികം രൂപയാണ് ഈടാക്കുന്നത്. അപ്പോഴാണ് ബിഎസ്‌എൻഎല്ലിന്റെ പുതിയ പ്ലാൻ.
2,399 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 2,399 രൂപയുടെ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കും. അതായത് 425 ദിവസത്തെ പ്ലാൻ. ഈ പ്ലാൻ വഴി രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യമായി കോൾ ചെയ്യാം.
ഇതോടൊപ്പം തന്നെ ദിവസവും 100 എസ്എംഎസ് അയയ്ക്കാനുള്ള ആനുകൂല്യവും പ്രതിദിനം 2 ജിബി ഡാറ്റയും ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പ്രതിദിന പരിധി പൂർത്തിയായാലും കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും.
439 രൂപ പ്ലാൻ
439 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ചെയ്യാം. 300 എസ്എംഎസ് അയക്കാനും സാധിക്കും. ഈ പ്ലാനിൽ ഉപയോക്താവിന് ഇന്റർനെറ്റ് ലഭ്യമല്ല. എന്നാൽ ടോപ്പ്-അപ്പ് റീചാർജ് ചെയ്യാൻ കഴിയും.









0 comments