പോരാട്ടം തുടരണം: ബൃന്ദ കാരാട്ട്

ന്യൂഡൽഹി
കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം അനുവദിച്ച എൻഐഎ കോടതിയുടെ വിധി നീതി നടപ്പാകുമെന്നതിനുള്ള പ്രത്യാശയാണെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. അനീതിയ്ക്കെതിരെ രാജ്യമാകെ ഒറ്റക്കെട്ടായി നിന്നതിന്റെ വിജയമാണിത്. ജാമ്യം ഛത്തീസ്‌ഗഡ് സർക്കാർ വീണ്ടും എതിർത്തു.
കെട്ടിച്ചമച്ച കുറ്റകൃത്യങ്ങൾ ആരോപിച്ചുള്ള എഫ്‌ഐആർ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം. തലയുയർത്തിനിന്ന് പോരാടിയ കന്യാസ്ത്രീകൾക്കും ആദിവാസി സമൂഹത്തിനും അഭിന്ദനം അറിയിക്കുന്നു. ബജ്‌രംഗ്‌ദൾ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.









0 comments