ചോദ്യങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെ : ബൃന്ദ കാരാട്ട്

ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ സംഘപരിവാറുകാരുടെ ആക്രമണത്തിന് ഇരയായ ആദിവാസി പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ അപലപിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് ബൃന്ദ കാരാട്ട് സംസ്ഥാന വനിതാ കമീഷന് കത്തയച്ചു. കന്യാസ്‌ത്രീകളെയും യുവതികളെയും ആക്രമിക്കുന്ന വീഡിയോ ദൃശ്യം ലഭ്യമായിട്ടും എന്തുകൊണ്ടാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകാത്തതെന്ന് ബൃന്ദ ആരാഞ്ഞു.
അക്രമികളായ സംഘപരിവാറുകാർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദിവാസി യുവതികൾ കമീഷനെ സമീപിച്ചത്. അവരെ സംരക്ഷിക്കുന്ന നിലപാടല്ല കമീഷന്റേത്. വളരെ മോശമായ വിധം യുവതികളോട് പെരുമാറിയതായി മാധ്യമങ്ങളിൽ നിന്നും മറ്റും അറിയാൻ കഴിഞ്ഞു.
രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണിത്. കമീഷന്റെ പ്രതിച്‌ഛായ്‌ക്ക് കളങ്കമേൽപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. നിലപാട് തിരുത്തുകയും കേസെടുക്കാൻ എത്രയും വേഗം പൊലീസിന് നിർദേശം നൽകുകയും വേണം– ബൃന്ദ കത്തിൽ ആവശ്യപ്പെട്ടു.









0 comments