തൃണമൂൽ ഭരണത്തിൽ ബംഗാളിൽ സ്ത്രീസുരക്ഷ ഇല്ലാതായി: ബൃന്ദാ കാരാട്ട്

ന്യൂഡൽഹി
തൃണമൂൽ ഭരണത്തിൽ പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലാതായെന്ന് സിപിഐ എം നേതാവ് ബൃന്ദാ കാരാട്ട്. ‘കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് അപലപനീയമായ കുറ്റകൃത്യമാണ്. ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് തൃണമൂൽ ഭരണത്തിൽ അർഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്. ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയതിൽ പ്രതികളെ സർക്കാർ സംരക്ഷിച്ചു. ലോ കോളേജിലെ സംഭവത്തിലും കുറ്റവാളിയെന്ന് പറയുന്നയാൾ തൃണമൂൽ പ്രവർത്തകനാണ്.’ –- ബൃന്ദ പറഞ്ഞു.









0 comments