ഷിൻഡെയെ പരിഹസിച്ചു; കുനാൽ കമ്രയുടെ പേരും ഉള്ളടക്കങ്ങളും നീക്കം ചെയ്ത് ബുക്ക് മൈഷോ

മുംബൈ: സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്ത് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈഷോ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ബുക്ക് മൈ ഷോയുടെ നടപടി. വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കലാകാരന്മാരുടെ പട്ടികയിൽ നിന്നും കുനാലിന്റെ പേര് നീക്കം ചെയ്തു.
ഒരു സ്റ്റാൻഡ് അപ്പ് കേമഡി ഷോയിൽ ഷിൻഡെയെ പരിഹസിച്ചെന്നും അതിനാൽ കുനാലിന് വേദി നൽകരുതെന്ന് അഭ്യർത്ഥിച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് റഹൂൾ എൻ കനാൽ ബുക്ക് മൈഷോയ്ക്ക് കത്തെഴുതിയതിയിരുന്നു. കുനാലിന്റെ ഇനി വരാനിരിക്കുന്ന ഷോകളുടെ ടിക്കറ്റുകൾ ബുക്ക്മൈഷോ വഴി വിൽപ്പന നടത്തരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് ബുക്ക് മൈഷോയുടെ നീക്കം.
മുംബൈയിലെ ഹാബിറ്റാറ്റിൽ നടന്ന കുനാൽ കമ്രയുടെ സ്റ്റാൻഡ് അപ്പ് കോമഡി പരിപാടിയിൽ ഏക്നാഥ് ഷിൻഡയെ പരിഹസിച്ചെന്നാരോപിച്ചായിരുന്നു ആരോപണം. 1997 ലെ ബ്ലോക്ക്ബസ്റ്റർ ദിൽ തോ പാഗൽ ഹേയിലെ ജനപ്രിയ ഗാനമായ 'ഭോലി സി സൂറത്ത്' എന്ന ഗാനത്തിന്റെ പാരഡി പതിപ്പിലൂടെ ഷിൻഡെയെ പരിഹസിച്ചെന്നാണ് ആരോപിച്ചത് 2022 ൽ ഉദ്ധവ് താക്കറെയ്‌ക്കെതിരെ കലാപം നയിച്ച ശിവസേന നേതാവിനെ കുണാൽ 'ഗദ്ദാർ' (രാജ്യദ്രോഹി) എന്ന് പരിഹസിച്ചിരുന്നു.
അതേസമയം, കുനാലിനെതിരെ മാനനഷ്ടത്തിനും പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പരാമർശങ്ങൾക്കും മുംബൈ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ മൂന്നാമതും പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. വിവാദ പരാമർശങ്ങളെ തുടർന്ന് നിരവധി വധഭീഷണികൾ ലഭിച്ചതിനാൽ സ്വദേശമായ തമിഴ്നാട്ടിലേക്ക് കുനാൽ മടങ്ങിയിരുന്നു. പിന്നാലെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കകയും ചെയ്തിരുന്നു.









0 comments