ഡൽഹിയിൽ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണി; പരിശോധന ആരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ (ഡിപിഎസ്), കൃഷ്ണ മോഡൽ പബ്ലിക് സ്‌കൂൾ, സർവോദയ വിദ്യാലയം എന്നിവയ്‌ക്കാണ് ഭീഷണി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീഷണി നേരിട്ട സ്കൂളുകളിൽ പൊലീസും ബോംബ് സ്‌ക്വാഡുകളും പരിശോധന നടത്തുകയാണ്. വിദ്യാർഥികളെയും അധ്യാപകരെയും മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. സംശയാസ്പദമായി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഭീഷണി സന്ദേശങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷണം നടക്കുകയാണ്. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.









0 comments