അസമിൽ വിദ്വേഷം തുടർന്ന് ബിജെപി: ഇതര മതസ്ഥർക്ക് ഭൂമി കൈമാറുന്നതിന് നിയന്ത്രണം

ന്യൂഡൽഹി: ഇതരമതസ്ഥർ തമ്മിലുള്ള ഭൂമികൈമാറ്റം നിയന്ത്രിക്കുന്നതിനായി ‘പരിശോധന’ ഏർപ്പെടുത്തി അസമിലെ ബിജെപി സർക്കാർ. രേഖകളുടെ സൂഷ്മപരിശോധനയ്‌ക്കുശേഷം സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഭൂമി കൈമാറാനാകൂ. ഭൂമി വാങ്ങുന്ന വ്യക്തിയുടെ പണത്തിന്റെ ഉറവിടവും രാജ്യസുരക്ഷാ ഭീഷണിയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പറഞ്ഞു.
അസമിൽ ബിജെപി നടപ്പാക്കുന്ന വിദ്വേഷ ഉത്തരവുകളുടെ തുടർച്ചയാണ് മുസ്ലിം വിഭാഗക്കാർ ഭൂമിവാങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടി. മുസ്ലിങ്ങളെ ബംഗ്ലാദേശികളെന്ന് ആരോപിച്ച് നാടുകടത്തുകയാണ് അസമിൽ. കുടിയേറ്റക്കാരെ നാടുകടത്തൽ നിയമപ്രകാരം പരിശോധന കൂടാതെ പുറത്താക്കുമെന്ന് ഹിമന്ത പലകുറി പറഞ്ഞു. നിരവധി പേരുടെ പൗരത്വം റദ്ദാക്കിയതിന് പുറമെയാണ് നാടുകടത്തൽ.
ന്യൂനപക്ഷ വിഭാഗത്തിലുള്ള നിരവധി പേരുടെ വീടുകൾ സർക്കാർ ഇടിച്ചുനിരത്തി. തദേശീയർക്ക് ആയുധം കൈവശംവയ്‌ക്കാൻ നിയമപരമായ അനുമതിയും നൽകി.









0 comments