യുപിയിൽ 58 ഏക്കർ വഖഫ് ഭൂമി പിടിച്ചെടുത്ത് ബിജെപി സർക്കാർ

ലഖ്നൗ: യുപിയിൽ വഖഫ് ഭൂമി പിടിച്ചെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. കൗശാമ്പി ജില്ലയിലെ 58 ഏക്കർ വഖഫ് ഭൂമിയാണ് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തത്. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ അതല്ലാതായി മാറ്റരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് നില നിൽക്കെയാണ് യോഗി സർക്കാരിന്റെ നടപടി.
വീടുകളും മദ്രസകളും ഖബർസ്ഥാനും അടങ്ങുന്ന 58 ഏക്കർ വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കൃത്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തത്. 98.95 ഹെക്ടർ ഭൂമിയാണ് കൗശാമ്പി ജില്ലയിൽ വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനും കൂടുതൽ പരിശോധനയ്ക്കും താലൂക്ക് അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സർക്കാർ സ്വത്തായി രജിസ്റ്റർ ചെയ്യാനാണ് ബിജെപി സർക്കാരിന്റെ നീക്കം. പുതിയ വ്യവസ്ഥകളോടെ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വഖഫ് ഭൂമി യോഗി സർക്കാർ കൈയടക്കുന്നത്.









0 comments