ബിഹാർ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന: 2003ലെ വിവരം നൽകാതെ തെര. കമീഷൻ

ന്യൂഡൽഹി :
ബിഹാറിൽ 2003ൽ നടത്തിയ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ വിവരങ്ങള്‍ മൂടിവച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. 2003ലെ തീവ്രപുനഃപരിശോധനയുടെ വിജ്ഞാപനം, മാർഗനിർദേശങ്ങൾ, നൽകേണ്ട രേഖകളുടെ പട്ടിക തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഇൗവർഷത്തെ കമീഷന്റെ സർക്കുലറിന്റെ ലിങ്കാണ് മറുപടിയായി നൽകിയത്.
വിവരവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നിലാണ് കമീഷന്റെ ഒളിച്ചുകളി.
വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടത്താന്‍ ഏതെങ്കിലും സ്വതന്ത്ര പഠനങ്ങളെ കമീഷൻ ആശ്രയിച്ചിരുന്നോ, അത് സംബന്ധിച്ച ഫയലുകൾ, കത്തുകൾ ,നോട്ടുകൾ എന്നിവയുടെ പകർപ്പ് എന്നിവയാണ് ആദ്യത്തെ ചോദ്യമായി നൽകിയത്.
2003-ൽ ബിഹാറിൽ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കായി പുറത്തിറക്കിയ വിജ്ഞാപനം, മാർഗനിർദേശങ്ങൾ, രീതിയും നടപടിക്രമവും സംപബന്ധിച്ച വിവരം, നിർദ്ദിഷ്ട ഫോമുകൾ, നൽകേണ്ട രേഖകളുടെ പട്ടിക എന്നിവയാണ് രണ്ടാമത്തെ ചോദ്യമായി നൽകിയത്. രണ്ടിനും ഇൗ വർഷം ജൂൺ 24ന് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലേയ്‌ക്ക് നയിക്കുന്ന ലിങ്ക് കമീഷൻ നൽകി. തീവ്രപുനഃപരിശോധന സംബന്ധിച്ച വിവരം ലഭ്യമല്ലന്ന ഒഴുക്കൻ മറുപടിയും നല്‍കി.









0 comments