'രാഹുലിന്റെ പ്രസംഗം കേട്ട് പാൽ പാത്രം താഴെ വീണു'; 250 രൂപ നഷ്ടപരിഹാരം വേണം, പരാതി

പാട്ന: രാഹുലിന്റെ പ്രസംഗം കാരണം 250 രൂപയുടെ നഷ്ടമുണ്ടായെന്ന് പരാതിയുമായി ബിഹാർ സ്വദേശി. പ്രസംഗം കേട്ട് ഞെട്ടി കയ്യിലുള്ള പാൽ താഴെ വീണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സമസ്തിപുർ ജില്ലയിലെ മുകേഷ് ചൗധരിയാണ് കോടതിയിൽ പരാതി നൽകിയത്.
ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ രഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവന തൻറെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മാനസിക വിഷമം ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നു. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തെന്ന രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രത്തിനെതിരായ പ്രസ്‌താവന വേദനയും പരിഭ്രാന്തിയുമുണ്ടാക്കി. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും മുകേഷ് ചൗധരി പറയുന്നു.









0 comments