ഗുജറാത്തിൽ വൻ ലഹരിവേട്ട: 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി

അഹമ്മദാബാദ് : ഗുജറാത്തിൽ വൻ ലഹരി വേട്ട. 1,800 കോടി രൂപ വില മതിക്കുന്ന 300 കിലോ മയക്കുമരുന്ന് പിടികൂടി. അറബിക്കടലിൽ ഉപേക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് രാജ്യത്തെ തന്നെ വലിയ മയക്കുമരുന്ന് വേട്ട നടന്നത്. അറബിക്കടലിലെ ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി രേഖയ്ക്കു സമീപം ഏപ്രിൽ 12,13 തിയതികളിയായിരുന്നു സംയുക്ത ദൗത്യം.
കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടതോടെ ലഹരിക്കടത്ത് സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം. പിടികൂടി.ത് മെത്താംഫെറ്റമിനാണെന്ന് കരുതുന്നതായും കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. മാരിടൈം ബൗണ്ടറി രേഖയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് നിർത്തിയിട്ടിരിക്കുന്നതുകണ്ടാണ് കോസ്റ്റ് ഗാർഡ് പരിശോധനയ്ക്കെത്തിയത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ കണ്ടതോടെ മയക്കുമരുന്ന് കടലിൽ ഉപേക്ഷിച്ച് സംഘം രക്ഷപെടുകയായിരുന്നു.









0 comments