ബെംഗളൂരു സ്ഫോടനക്കേസ്: നാലുമാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ഉൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീംകോടതി. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഇത് രേഖപ്പെടുത്തിയശേഷമാണ് നാലുമാസത്തിനം അന്തിമവാദവും വിചാരണ നടപടികളും പൂർത്തിയാക്കി ഉത്തരവിടണമെന്ന് ബെംഗുളുരുവിലെ വിചാരണക്കോടതിക്ക് ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്, സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്.
കേസിൽ 31-ാം പ്രതിയായ അബ്ദുൾ നാസർ മദനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 2008ലാണ് ബെംഗളൂരുവിലെ ഏവിടങ്ങളിൽ സ്ഫോടനം നടന്നത്.









0 comments