അധ്യാപക-അനധ്യാപക തസ്തികയിൽ 25000 പേരെ നിയമിച്ച ബംഗാൾ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

കൊൽക്കത്ത: ബംഗാളിൽ 25,000 അധ്യാപക -അനധ്യാപകരെ അധ്യാപകരായി നിയമിച്ച സർക്കാർ നടപടി തടഞ്ഞ് സുപ്രീംകോടതി .ഇതോടെ ബംഗാൾ സർക്കാരിനുണ്ടായിരിക്കുന്നത് കനത്ത തിരിച്ചടി
ഇവരുടെ തെരഞ്ഞെടുപ്പിലാകെ കൃത്രിമത്വവും കള്ളത്തരവുമാണ്. വിശ്വാസ്യതയില്ല , നിയമപരമല്ല, കോടതി പറഞ്ഞു. ഹെെക്കോടതി വിധിയിൽ ഇടപെടെണ്ട യാതൊരു കാര്യവുമില്ല. ചതിയിലൂടെയാണ് ഈ നിയമനങ്ങൾ നടന്നതെന്നും അതിനാൽ ഇത് തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ഹെെക്കോടതി ഉത്തരവിൽ ചെറിയ വ്യത്യാസങ്ങളും സുപ്രീംകോടതി വരുത്തി.
2016 മുതൽ കെെപറ്റിയ പണം മുഴുവനും തിരികെ നൽകണമെന്ന് ഹെെക്കോടതി പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ പുതുതായി ആളുകളെ തെരഞ്ഞെടുക്കണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.









0 comments