മറാത്തി ഭാഷ സംസാരിച്ചില്ല; ബസ് കണ്ടക്ടർക്ക് മർദനം

ബെലഗാവി: മറാത്തി ഭാഷ സംസാരിക്കാത്തതിന് ബസ് കണ്ടക്ടർക്ക് മർദനം. മഹാരാഷ്‌ട്ര അതിർത്തിയോടുചേർന്ന കർണാടക ബെലഗാവിയിലാണ് സർക്കാർ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ കണ്ടക്‌ടർ മഹാദേവപ്പയ്‌ക്ക് പരിക്കേറ്റു.
സുലെഭവിയിൽ നിന്ന് ബസിൽ കയറിയ യുവതി കണ്ടക്‌ടറോട് മറാത്തിയിൽ മറുപടി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മറാത്തി അറിയില്ലെന്ന് പറഞ്ഞ മഹാദേവപ്പയോട് പഠിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് യാത്രക്കാർ ചേർന്ന് മർദിക്കുകയായിരുന്നെന്നും കണ്ടക്‌ടർ പറഞ്ഞു. ആക്രമണത്തിൽ മഹാദേവപ്പ പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്‌ട്രേർ ചെയ്‌ത് യാത്രക്കാർ രംഗത്തുവന്നു.
മഹാദേവപ്പ നൽകിയ പരാതിയിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. പോക്‌സോ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ബസ് സർവീസുകൾ തടസപ്പെട്ടു.







0 comments