തേനീച്ചക്കൂട്ടം പൊതിഞ്ഞു; വിമാനം വൈകിയത് ഒരു മണിക്കൂർ- വീഡിയോ

PHOTO: X/@manojpehul

വെബ് ഡെസ്ക്
Published on Jul 08, 2025, 01:24 PM | 1 min read
സൂറത്ത്: തേനീച്ചകൾ കൂട്ടമായി വന്ന് പൊതിഞ്ഞതിനെ തുടർന്ന് വിമാനം ഒരു മണിക്കൂറോളം വൈകി. സൂറത്ത് നിന്ന് ജയ്‌പൂരേക്ക് പോകുന്ന ഇൻഡിഗോ വിമാനമാണ് തേനീച്ചക്കൂട്ടം കയ്യടക്കിയത്. സൂറത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന്റെ ലഗേജ് വാതിലിലാണ് തേനീച്ചകൾ കൂട്ടമായി വന്ന് സ്ഥാനം പിടിച്ചത്.
തേനീച്ചകൾ ലഗേജ് വാതിലിൽ കൂട്ടമായി വന്ന് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് വീഡിയോ എക്‌സിലൂടെ പുറത്തുവിട്ടത്.
എയർപോർട്ട് ജീവനക്കാർ തേനീച്ചകളെ ഓടിക്കാൻ ആദ്യം പുക ഉപയോഗിച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫയർ എൻജിനെ വിളിച്ച് ഡോറിലേക്ക് വെള്ളം പമ്പ് ചെയ്താണ് തേനീച്ചക്കൂട്ടത്തെ വിമാനത്തിൽ നിന്ന് മാറ്റിയതെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു.
സൂറത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കാളാഴ്‌ച വൈകുന്നേരം 6E-7267 എന്ന ഇൻഡിഗോ വിമാനമാണ് തേനീച്ചക്കൂട്ടം കാരണം വൈകിയത്. 4.20ന് എടുക്കേണ്ടിയിരുന്ന വുമാനം പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം 5.26നാണ് എടുത്തത്.









0 comments