print edition ജസ്‌റ്റിസ്‌ നാഗരത്നയുടെ വിമർശത്തിൽ 
കഴന്പില്ലെന്ന്‌ ജസ്‌റ്റിസ്‌ ഗവായ്

Gavai
വെബ് ഡെസ്ക്

Published on Nov 24, 2025, 03:15 AM | 1 min read


ന്യൂഡൽഹി

ജസ്‌റ്റിസ്‌ വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്തുന്നതിനെ ശക്തിയായി എതിർന്ന കൊളീജിയം അംഗവും ഏക വനിത ജഡ്‌ജിയുമായ ബി വി നാഗരത്നയെ പരസ്യമായി തള്ളിപ്പറഞ്ഞ്‌ സ്ഥാനമൊഴിഞ്ഞ ചീഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായ്. പഞ്ചോളിയുടെ നിയമനത്തിൽ നാഗരത്ന ഉയർത്തിയ വിമർശത്തിൽ കഴന്പുണ്ടായിരുന്നുവെങ്കിൽ മറ്റ്‌ നാല്‌ കൊളീജിയം അംഗങ്ങളും അവരെ പിന്തുണയ്‌ക്കുമായിരുന്നുവെന്ന്‌ മാധ്യമങ്ങളോട്‌ ഗവായ്‌ പറഞ്ഞു. നാഗരത്നയുടെ വിയോജനക്കുറിപ്പ്‌ പ്രസിദ്ധീകരിക്കുന്നത്‌ ഗവായ് തടഞ്ഞത്‌ വൻ വിമർശത്തിന്‌ ഇടയാക്കിയിരുന്നു.


ജസ്‌റ്റിസ്‌ യശ്വന്ത്‌ വർമയുടെ വിഷയം പാർലമെന്റിന്റെ പരിഗണനയിലുള്ളതിനാൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം സർക്കാർ പദവികൾ സ്വീകരിക്കില്ല. ഡൽഹിയിൽ കുറച്ചുകാലം മാത്രമാകും തങ്ങുക. ആദിവാസികൾക്കായി പ്രവർത്തനം നടത്താനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home