മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി; ഒന്നാം ജാഗ്രതാനിർദേശം നൽകി തമിഴ്നാട്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.10 അടി എത്തിയതോടെ തമിഴ്നാട് പ്രളയ മുന്നറിയിപ്പ് നൽകി. ചൊവ്വ രാവിലെ ആറിന് 139.80 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് ആറിനാണ് 140 അടി എത്തിയത്. ഇതോടെ തമിഴ്നാട് പ്രളയ മുന്നറിയിപ്പ് നൽകുകയായിരുന്നു. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാംഘട്ട പ്രളയം മുന്നറിയിപ്പ് നൽകും.
മഴ മാറി നിൽക്കുന്നതിനാലും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കൂടുതൽ ഉയരാനുള്ള സാധ്യത കുറവാണ്.
വൈകുന്നേരം അണക്കെട്ടിലേക്ക് 2729 ഘനയടി വീതം വെള്ളം ഒഴുകിയെത്തുമ്പോൾ തമിഴ്നാട് 1200 വീതം കൊണ്ടുപോകുന്നുണ്ട്. മഴ പെയ്തില്ലെങ്കിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും കുറയും. ചൊവ്വാഴ്ച പകൽ സമയങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്തില്ല.








0 comments