ചീഫ് ജസ്‌റ്റിസ് കേന്ദ്രമന്ത്രിമാരുമായി സ്വകാര്യ വിമാനത്തിൽ

ന്യൂഡൽഹി
സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ എന്നിവരോടൊപ്പം സ്വകാര്യവിമാനത്തിൽ ചടങ്ങിനെത്തിയതിൽ വിമർശം. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് ചീഫ് ജസ്‌റ്റിസ് മന്ത്രിമാർക്കൊപ്പം എത്തിയത്. ഇറ്റാഗനറിലെ പുതിയ ഹൈക്കോടതി ബെഞ്ചിന്റെ ഉദ്‌ഘാടനമായിരുന്നു ചടങ്ങ്.
ദൃശ്യങ്ങൾ മന്ത്രി കിരൺ റിജിജു സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. സുപ്രധാന വിഷയങ്ങളിൽ വിധി പ്രഖ്യാപിക്കാനിരിക്കേ ചീഫ് ജസ്‌റ്റിസ് മന്ത്രിമാർക്കൊപ്പം സ്വകാര്യ ജെറ്റ് വിമാനത്തിൽ എത്തിയത് അനുചിതമാണെന്നാണ് വിമർശം.









0 comments