അയർലൻഡിൽ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങൾ: വി ശിവദാസൻ വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: അയർലൻഡിൽ ഇന്ത്യൻ പൗരൻമാരെ ലക്ഷ്യമിട്ടുള്ള വംശീയ ആക്രമണങ്ങൾ തടയാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നൽകി. അയർയലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ വലതുപക്ഷ തീവ്രവാദസംഘങ്ങൾ ഇന്ത്യൻ വംശജരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ ആക്രമണങ്ങൾ കാരണം അവിടെ തങ്ങുന്ന ഇന്ത്യൻ വിദ്യാർഥികളും പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്.
ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ വിദേശാകാര്യ മന്ത്രാലയം അടിയന്തിര നടപടികൾ സ്വീകരിക്കണം. ആക്രമണത്തിന്റെ ഇരകൾക്ക് മതിയായ സംരക്ഷണവും നിയമപരമായ പരിഹാരവും ഉറപ്പാക്കാൻ ഐറിഷ് അധികാരികളുമായി ശക്തമായ നയതന്ത്രഇടപെടലുകൾ നടത്തണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.









0 comments