സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ റംബാനിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഞായർ പകൽ 11.30ഓടെയാണ് സംഭവം. ദേശീയപാത 44ൽ ബട്ടേരി ചഷ്മയ്ക്കടുത്തായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പൊയ്ക്കൊണ്ടിരുന്ന വാഹനവ്യൂഹത്തിലെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം താഴേക്ക് പതിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനം പൂർണമായി തകർന്നു.
അമിത് കുമാർ, സുജീത് കുമാർ, മൻ ബഹാദൂർ എന്നീ സൈനികരാണ് മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വാഹനം ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യവും ജമ്മു കശ്മീർ പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീമും സ്ഥലത്തുണ്ട്.









0 comments