ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഉദ്ദംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി വൈറ്റ് നൈറ്റ് കോർപ്സ് വ്യക്തമാക്കി. സൈനികന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വ്യാഴം പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പൊലീസിന്റെ സഹായത്തോടെ ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ നടക്കുകയാണെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടലും തിരച്ചിലും തുടരുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ നേസയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിദേശ വിനോദസഞ്ചാരികകളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments