ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ; സൈനികന് പരിക്ക്: പൂഞ്ചിൽ സംയുക്ത തിരച്ചിലിൽ ആയുധങ്ങൾ കണ്ടെത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സിയോജ് ധാർ പ്രദേശത്തിന്റെ അതിർത്തിയിലുള്ള ഡുഡു പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യവും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി), പൊലീസും ചേർന്ന് ഓപ്പറേഷൻ ആരംഭിച്ചത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റു.
ഇന്നലെ രാത്രി കിഷ്ത്വാർ മേഖലയിൽ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയതായി വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ അറിയിച്ചു. പൂഞ്ചിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. 20 ഗ്രനേഡുകളും എകെ ടൈപ്പ് റൈഫിളുകളും കണ്ടെത്തിയതായി സംയുക്ത സേന അറിയിച്ചു.
പൊലീസുമായി ചേർന്ന് നടത്തിയ ഇന്റലിജൻസ് അധിഷ്ഠിത സംയുക്ത തിരച്ചിലിൽ, പൂഞ്ച് സെക്ടറിൽ നിന്ന് ഒരു തോക്ക് (എകെ സീരീസ്), നാല് എകെ മാഗസിനുകൾ, 20 ഹാൻഡ് ഗ്രനേഡുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി വൈറ്റ് നൈറ്റ് കോർപ്സ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.









0 comments