ബിജെപി മുൻ വക്താവിന് ഹൈക്കോടതി ജഡ്ജിയായി നിയമനം; പ്രതിഷേധവുമായി പ്രതിപക്ഷം

Aarti Sathe Bombay High Court
വെബ് ഡെസ്ക്

Published on Aug 06, 2025, 12:14 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി മുൻ വക്താവ് ആരതി അരുൺ സാഥേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രം​ഗത്തെത്തി. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനിൽക്കണമെങ്കിൽ ആരതി സാഥേയുടെ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.


Aarti Sathe BJP Spokespersonബിജെപി വക്താവായി നിയമിക്കപ്പെട്ടശേഷം ആരതി സാഥേയുടെ ഫേസ്ബുക്ക് പോസ്റ്റ്


സുപ്രീംകോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോ​ഗമാണ് ആരതി സാഥേ ഉൾപ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമെടുത്തത്. 2023, 2024 കാലയളവിലാണ് ഇവർ ബിജെപി വക്താവായി പ്രവർത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home