അഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ന്

ന്യൂഡൽഹി
ചൊവ്വാഴ്‌ച നടത്താനിരുന്ന അഖിലേന്ത്യ പൊതുപണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിയതായി കേന്ദ്ര ട്രേഡ്‌യൂണിയനുകൾ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഗുരുതര സാഹചര്യത്തിലും കേന്ദ്രം തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നതിൽ ട്രേഡ്‌യൂണിയനുകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി.
തൊഴിൽച്ചട്ടം അടിച്ചേൽപ്പിക്കാനും തൊഴിൽസമയം വർധിപ്പിക്കാനും അവകാശം നിയന്ത്രിക്കാനുമുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. 20ന് ജില്ലാ, പ്രാദേശിക തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പണിമുടക്ക് വിജയകരമാക്കാനുള്ള പ്രചാരണപരിപാടികളുമായി മുന്നോട്ടുപോകണമെന്നും കേന്ദ്ര ട്രേഡ്‌യൂണിയൻ ആഹ്വാനം ചെയ്‌തു.









0 comments