അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേയ്ക്ക്‌ മാറ്റി

panimudakk
വെബ് ഡെസ്ക്

Published on May 15, 2025, 07:29 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 20ന് നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ ജൂലൈ ഒമ്പതിലേക്കാണ്‌ പണിമുടക്ക്‌ മാറ്റിവെച്ചതെന്ന്‌ സിഐടിയു പ്രസ്താവനയിൽ പറഞ്ഞു.


രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌ സിഐടിയു ചൂണ്ടിക്കാട്ടി. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് –ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home