തൊഴിലാളികളും
 മാധ്യമപ്രവർത്തകരും 
ജന്തർമന്തറിലെ പ്രതിഷേധ
റാലിയിൽ അണിനിരന്നു

രാജ്യതലസ്ഥാനത്ത്‌ പ്രതിഷേധപ്രവാഹം

All India General Strike delhi
വെബ് ഡെസ്ക്

Published on Jul 10, 2025, 01:00 AM | 1 min read


ന്യൂഡൽഹി

കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങളെ നഖശിഖാന്തം പ്രതിരോധിക്കുമെന്ന സന്ദേശം നൽകി രാജ്യതലസ്ഥാനം. ഡൽഹിയിലെയും ദേശീയ തലസ്ഥാനമേഖലയിലെയും ആയിരകണക്കിന്‌ തൊഴിലാളികൾ അഖിലേന്ത്യ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങി. സാഹിബാദ്‌ അടക്കമുള്ള വ്യവസായ മേഖലകളിലെ നൂറുകണക്കിന്‌ തൊഴിലാളികൾ പണിമുടക്കി.


തൊഴിലാളികർ ജന്തർമന്തറിൽ ചേർന്ന പ്രതിഷേധറാലിയിൽ അണിനിരന്നു. സിഐടിയു ജനറൽസെക്രട്ടറി തപൻസെൻ, എഐടിയുസി ജനറൽസെക്രട്ടറി അമർജിത്‌കൗർ, ഐഎൻടിയുസി വൈസ്‌ പ്രസിഡന്റ്‌ അശോക്‌സിങ്‌, എഐസിസിടിയു നേതാവ്‌ രാജീവ്‌ദിമ്രി, എൽപിഎഫ്‌ നേതാവ്‌ ജവഹർ, സേവ നേതാവ്‌ ലതാബെൻ, ടിയുസിസി നേതാവ്‌ ധർമേന്ദ്രവർമ, യുടിയുസി നേതാവ്‌ ആർ എസ്‌ ദാഗർ, എച്ച്‌എംഎസ്‌ നേതാവ്‌ ഹർഭജൻസിങ് തുടങ്ങിയവർ സംസാരിച്ചു.


സിഐടിയു പ്രസിഡന്റ്‌ കെ ഹേമലത, സെക്രട്ടറി എ ആർ സിന്ധു, അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, അരുൺകുമാർ, എസ്‌ പുണ്യവതി, ബൃന്ദ കാരാട്ട്‌, ഹന്നൻ മൊള്ള, എ എ റഹിം എംപി, അനുരാഗ്‌ സക്‌സേന, പി കൃഷ്‌ണപ്രസാദ്‌, പി വി അനിയൻ തുടങ്ങിയവർ പങ്കെടുത്തു. ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മാധ്യമപ്രവർത്തകരും മാർച്ച്‌ നടത്തി.


ഡിയുജെ നേതാക്കളായ എസ്‌ കെ പാണ്ഡെ, എ എം ജിഗീഷ്‌, സുജാത മദോക്ക്‌, കെയുഡബ്ല്യുജെ നേതാക്കളായ എം പ്രശാന്ത്‌, അനൂപ്‌ദാസ്‌, പി വി സുജിത്‌ നേതൃത്വം നൽകി.

പണിമുടക്കി 
കേരളഹൗസ്‌ 
ജീവനക്കാരും


കേരള ഹൗസിലെ മുഴുവൻ ഇടതുപക്ഷ സർവീസ്‌ സംഘടനകളും അഖിലേന്ത്യ പണിമുടക്കിൽ പങ്കുചേർന്നു. ആക്‌ഷൻ കൗൺസിൽ ഫോൺ എംപ്ലോയീസ്‌ ആൻഡ്‌ ടീച്ചേഴ്‌സിന്റെ ആഹ്വാനപ്രകാരം പണിമുടക്കിൽ പങ്കാളികളായ ജീവനക്കാർ കേരളഹൗസിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. ലെനിൻ, ശ്രീജേഷ്‌, ജയപ്രസാദ്‌, സരീഷ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home