ഐക്യത്തിന്റെ മഹാപ്രദർശനം : സിഐടിയു

ന്യൂഡൽഹി
അഖിലേന്ത്യ പണിമുടക്ക് ചരിത്രവിജയമാക്കിയ തൊഴിലാളികളെ സിഐടിയു അഭിവാദ്യംചെയ്‌തു. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പണിമുടക്കിൽ 25 കോടിയിലധികം തൊഴിലാളികൾ അണിനിരന്നു. തൊഴിലാളിവർഗത്തിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മഹാപ്രദർശനമായി പണിമുടക്ക് ചരിത്രത്തിൽ ഇടംപിടിച്ചു. തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളിൽ തൊട്ടുകളിക്കരുതെന്ന് മോദി സർക്കാരിനുള്ള അതിശക്തമായ താക്കീതായി മാറിയെന്നും സിഐടിയു കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments