ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
റെഡ്ഡിയുടെ സ്ഥാനാർഥിത്വം ഭരണഘടനാ സംരക്ഷണത്തിന് : അഖിലേഷ് യാദവ്

ന്യൂഡൽഹി
ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർഥിത്വം ഭരണഘടന സംരക്ഷണത്തിനായുള്ള പേരാട്ടമാണെന്ന് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ്.
സുപ്രീംകോടതി ജഡ്‌ജിയായിരുന്ന അദ്ദേഹം നീതി, സമാധാനം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്ന് ലക്‌നൗവിൽ റെഡ്ഡിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം അഖിലേഷ് പറഞ്ഞു. ചൊവ്വാഴ്‌ച, ലക്‌നൗവിലെത്തിയ സുദർശൻ റെഡ്ഡി സമാജ്‌വാദി, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. പ്രത്യേകം നടത്തിയ യോഗത്തിൽ ഇരുപാർടികളും സുദർശൻ റെഡ്ഡിക്ക് പിന്തുണ അറിയിച്ചു.









0 comments