ഡ്രീംലൈനറിൽ സുരക്ഷാ പരിശോധന, വിമാനങ്ങൾ വൈകിയേക്കാം എന്ന് എയർ ഇന്ത്യ

ന്യുഡൽഹി: എയർ ഇന്ത്യ അവരുടെ അപകടത്തിന് ഇരയായ ബോയിങ് വിമാനം ഉൾപ്പെടുന്ന 787 സീരീസ് എയർക്രാഫ്ടുകളിൽ സുരക്ഷാ പരിശോധന തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ച പരിശോധനകൾ നടത്തേണ്ടതിനാൽ വിമാനങ്ങളുടെ സർവ്വീസ് സമയത്തിൽ കാലതാമസം വരാം എന്ന് അറിയിപ്പ് നൽകി.
ബോയിംഗ് 787 വിമാനങ്ങളിൽ ഒമ്പതെണ്ണത്തിൽ അത്തരം പരിശോധനകൾ പൂർത്തിയാക്കി. ബാക്കിയുള്ള 24 വിമാനങ്ങളിൽ റെഗുലേഷൻ പ്രകാരമുള്ള പരിശോധനകൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.
ദീർഘദൂര സർവ്വീസുകളിൽ ഇത് മൂലം കൂടുതൽ കാലതാമസം ഉണ്ടാവാം എന്നും അറിയിച്ചു. തടസ്സം കാരണം യാത്ര മുടങ്ങിയേക്കാവുന്ന ഉപഭോക്താക്കൾക്ക് റദ്ദാക്കലിനോ സൗജന്യ റീഷെഡ്യൂളിംഗിനോ സൌജന്യ അവസരവും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് വിമാനങ്ങളെടെ സമയക്രമം പരിശോധിക്കണം.
വ്യാഴാഴ്ച (ജൂൺ 12, 2025) അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച വിമാനക്കമ്പനിയുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ ഉത്തരവ് നൽകിയത്.
എയർ ഇന്ത്യയ്ക്ക് 26 പഴയ ബോയിംഗ് 787-8 വിമാനങ്ങളും ഏഴ് ബോയിംഗ് 787-9 വിമാനങ്ങളുമാണുള്ളത്. 2006-ൽ ബോയിംഗുമായി ഒപ്പുവച്ച 68 വിമാനങ്ങളുടെ കരാറിന്റെ ഭാഗമായാണ് ഇവ വാങ്ങുന്നത്. സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന് 25.1% ഓഹരി പങ്കാളിത്തമുള്ള ടാറ്റ സൺസ് ആണ് ഇപ്പോൾ എയർ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്.
അഹമ്മദാബാദിൽ 11 വർഷം മാത്രം പഴക്കമുള്ള ബോയിംഗ് 787-8 ഡ്രീം ലൈനറാണ് അപകടത്തിൽപ്പെട്ടത്. കാരണത്തെക്കുറിച്ച് വളരെയധികം ഊഹാപോഹങ്ങൾക്ക് പ്രചരിക്കുന്നുണ്ട്. ലോഡ് പ്ലാനിംഗിലെ പ്രശ്നങ്ങൾ, ആംബിയന്റ് എയർ താപനില, എഞ്ചിൻ പ്രകടനം, ചിറകിന്റെ ഉപരിതല ക്രമീകരണങ്ങൾ, വൈദ്യുത സംവിധാനത്തിലെ പാളിച്ച, പക്ഷി ഇടിക്കാനുള്ള സാധ്യത എന്നിങ്ങനെ പലവിധത്തിലാണ് നിരീക്ഷണങ്ങൾ.
0 comments