വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ

ചണ്ഡീഗഡ്: പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യൻ വ്യോമസേന(ഐഎഎഫ്)യുടെ വിമാനം അടിയന്തരമായി ഇറക്കി. പത്താൻകോട്ട് നംഗൽപൂർ പ്രദേശത്താണ് M17 എന്ന അപ്പാച്ചെ ഹെലികോപ്റ്ററാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാതൊരു കേടുപാടുകളും കൂടാതെ വിജയകരമായി ലാൻഡിംഗ് നടത്തി. വാര്‍ത്താ ഏജൻസിയായ പിടിഐയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ജൂൺ 6 ന് ഉത്തർപ്രദേശിലെ സഹാറൻപൂരിനടുത്തുള്ള ഒരു വയലിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് സമാനമായ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്.
0 comments