വാർത്ത സൈന്യം നിഷേധിച്ചു
print edition കൂടുതൽ അഗ്‌നിവീറുകളെ സൈന്യത്തിൽ നിലനിർത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി
അഗ്‌നിവീർ പദ്ധതിയിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ സൈനികരെ സേനയിൽ നിലനിർത്തുന്നത് സംബന്ധിച്ച കാര്യത്തിൽ മാറ്റങ്ങൾ വരുത്താൻ ആലോചന. സേനയുടെ ഭാഗമായി നാല് വർഷം കഴിഞ്ഞ് മികവ് തെളിയിക്കുന്ന 25 ശതമാനം അഗ്‌നിവീറുകളെ സേനയിൽ നിലനിർത്താനായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ തീരുമാനം. എന്നാലിത് 75 ശതമാനമായി ഉയർത്താൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്‌പ്രസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ജയ്‌സാൽമീറിൽ നടക്കുന്ന ആർമി കമാൻഡർമാരുടെ യോഗത്തിൽ ആവശ്യം ഉയർന്നതായാണ് റിപ്പോർട്ട്. അഗ്‌നിവീറുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം നാല് വർഷം പൂർത്തിയാക്കാൻ തയ്യാറെടുക്കുന്പോഴാണ് പുതിയ നിർദേശം ഉയർന്നത്. എന്നാൽ വാർത്ത സൈന്യം നിഷേധിച്ചു. വാർത്തയിൽ പരാമർശിച്ചിരിക്കുന്ന ആർമി കമാൻഡർമാരുടെ യോഗത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും തെറ്റാണെന്ന് സൈന്യം പ്രസ്‌താവിച്ചു.









0 comments