ബലാത്സംഗ കേസിൽ അറസ്റ്റ്; പൊലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട് എഎപി എംഎൽഎ

ലുധിയാന: ബലാത്സംഗ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർടി എംഎൽഎ പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു. പഞ്ചാബിലെ എഎപി എംഎൽഎ ഹർമീത് പഠാൻമാജ്രയാണ് പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞത്. മുൻ ഭാര്യ നൽകിയ ബലാത്സംഗ കേസിൽ ചെവ്വാഴ്ച രാവിലെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ എംഎൽഎയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് പൊലീസിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.









0 comments