സനാതന ധർമത്തോട് അനാദരമെന്ന്; സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ അഭിഭാഷകന്റെ ശ്രമം

supreme court
വെബ് ഡെസ്ക്

Published on Oct 06, 2025, 02:26 PM | 1 min read

ന്യൂഡൽഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാൻ അഭിഭാഷകന്റെ ശ്രമം. തിങ്കൾ രാവിലെ കോടതി നടപടികൾക്കിടയിലായിരുന്നു സംഭവം. ഷൂ എറിയാൻ ശ്രമിച്ച രാകേഷ് കിഷോർ എന്ന അഭിഭാഷകനെ സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് പുറത്താക്കി. ഡൽഹി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി നടപടികൾ അല്‍പസമയത്തേക്ക് തടസ്സപ്പെട്ടു.


'സനാതന ധര്‍മ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചര്‍ച്ചയായിരുന്നു. വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്നുമാണ് കോടതി ഹർജിക്കാരനോട് പറഞ്ഞത്. ഇതാണ് രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.


എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. സംഭവങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നു് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home