കർഷകരെ നേരിടാൻ ആദിത്യനാഥിന് ഭയമാണ്: അഖിലേഷ് യാദവ്

സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് photo credit: pti
ലഖ്‌നൗ: വിളകളുടെ വ്യോമ സർവേ നടത്തിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. കർഷകരെ നേരിടാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നും അതുകൊണ്ടാണ് വ്യോമ സർവേ നടത്തിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഞായറാഴ്ച ആദിത്യനാഥ് ചോളകൃഷി വ്യോമമാർഗം വഴി നിരീക്ഷിച്ചിരുന്നു. സമയപരിമിതി കൊണ്ടല്ല ആദിത്യനാഥ് ഇത്തരമൊരു നിരീക്ഷണത്തിന് മുതിർന്നതെന്നും മറിച്ച് ഭയമാണ് കർഷകരെ നേരിട്ട് കാണുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
സംസ്ഥാനത്തെ കർഷകരുടെ പ്രധാന പ്രശ്നമായ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇത്രയും ഉയരത്തിൽ നിന്ന് കാണാൻ കഴിയുമോ എന്നും അഖിലേഷ് യാദവ് ചോദിച്ചു. കാലാനുസൃതമല്ലാത്ത മഴ മൂലമുള്ള വിളനാശവും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യവും സംബന്ധിച്ച കർഷകരുടെ പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്റെ പരാമർശം.









0 comments