print edition ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാന്‍ വിജയ്

ചെന്നൈ
തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർടി അധ്യക്ഷൻ വിജയ്‌യെ പ്രഖ്യാപിച്ചു. ബുധനാഴ്‌ച ചേര്‍ന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കരൂർ ദുരന്തത്തിനുശേഷം നടന്ന ആദ്യയോഗമായതിനാൽ മരണപ്പെട്ടവരെ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ അധികാരം വിജയ്‌ക്ക് നൽകി. വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) എതിർക്കുമെന്ന പ്രമേയവും യോഗം പാസ്സാക്കി.









0 comments