ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്; 'ബിജെപിയുമായി സഖ്യമില്ല'

Vijay TVK

വിജയ്

വെബ് ഡെസ്ക്

Published on Jul 04, 2025, 03:33 PM | 1 min read

ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തമിഴക വെട്രി കഴക (ടിവികെ)ത്തിൻ‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർടി അധ്യക്ഷനും സ്ഥാപകനുമായ വിജയിയെ പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന പാർടിയുടെ നേതൃയോ​ഗത്തിലാണ് തീരുമാനം.


തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പാർടി സഖ്യത്തിലേർപ്പെടില്ലെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. ഡിഎംകെ, എഐഡിഎംകെ, ബിജെപി പാർടികളുമായി കൂട്ടുചേരാത്ത പാർടികളുടെ സഖ്യത്തെ ടിവികെ നയിക്കും. അ‌ടുത്തമാസം വിപുലമായി സംസ്ഥാന സമ്മേളനം സംഘടിപ്പിക്കും. പാർടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ​ഗ്രാമ‌ങ്ങൾതോറും ക്യാമ്പയിനുകൾ നടത്താനും നേതൃയോ​ഗം തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home