ആംആദ്മിയോ ബിജെപിയോ? പോരാട്ടം ശക്തം

DELHI ELECTION
വെബ് ഡെസ്ക്

Published on Feb 08, 2025, 08:36 AM | 1 min read

ന്യൂഡല്‍ഹി: മോശം പ്രകടനത്തിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ് നേരിയ മുന്നേറ്റമെങ്കിലും നടത്തുമെന്ന പ്രതീക്ഷയില്‍ നേതാക്കളും അണികളും. 70 അംഗ സഭയില്‍ രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. വര്‍ഷങ്ങളോളം തലസ്ഥാനം ഭരിച്ച ശേഷം പിന്നീടൊന്നമല്ലാതായി പോയ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആംആദ്മി ബിജെപി പോരാട്ടം തന്നെയാണ് ഡല്‍ഹിയില്‍ നിര്‍ണായകമാകുന്നത്


ബിജെപി അധികാരത്തില്‍ വരുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചെങ്കിലും പ്രവചനങ്ങള്‍ക്കതീതമായ പോരാട്ടമാണ് രാജ്യസലസ്ഥാനത്ത് നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല. മദ്യനയവുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് ഏറ്റവും വലിയ തലവേദനയാകുന്നത്. കേസില്‍ അരവിന്ദ് കെജരിവാളിന് മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വരികയും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയിലില്‍

പേകേണ്ടിവരികയും ചെയ്തു.


നിലവില്‍ വോട്ടെണ്ണിയപ്പോള്‍ ഗ്രേറ്റര്‍ കൈലാഷില്‍ മത്സരിക്കുന്ന മനീഷ് സിസോദിയ പിന്നിലാണ്. അരവിന്ദ് കെജരിവാളും പിന്നിലായിരിക്കുനന്നു.


അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ തള്ളിക്കളയുകയാണ് ആആംദ്മി. ആപ്പ് മൂന്നാം തവണയും മന്ത്രിസഭ രൂപീകരിച്ച്‌ ഹാട്രിക് വിജയം നേടുമെന്നും കെജരിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പ്രതീക്ഷിക്കുന്നു. പാര്‍ട്ടി 50 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി നേതാവ് ഗോപാല്‍ റാവു പറഞ്ഞു. നിലവിലെ മത്സരച്ചൂട് തന്നെയായിരുന്നു ആം ആദ്മി നേതാക്കള്‍ തങ്ങളുടെ സീറ്റ് 50 ല്‍ മാത്രമെ എത്തു എന്ന നിഗമനത്തില്‍ എത്തിയതിന് കാരണം. ശക്തമായ മത്സരം തന്നെ ബിജെപിയില്‍ നിന്നുമുണ്ടാകുമെന്ന് പറയാതെ പറയുക കൂടിയാണ് ആംആദ്മി.

സ്ഥാനാര്‍ഥികള്‍ കെജരിവാളിന്റെ നിര്‍ദ്ദേശ പ്രകാരം മണ്ഡലത്തിലെ വിജയ സാധ്യത സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 50 ന് മുകളില്‍ സീറ്റ് നേടുമെന്നും ഏഴ് എട്ട് സീറ്റില്‍ കടുത്ത മത്സരമുണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്- റാവു പറഞ്ഞു.


ബിജെപിയുടെ ആസന്നമായ തകര്‍ച്ചയുടെ അസ്വസ്ഥകളുടെ പ്രതിഫലനമാണ് എക്‌സിറ്റ് പോളുകളില്‍ പ്രതിപക്ഷം വിജയിക്കുമെന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊരുളെന്നും റാവു പറഞ്ഞു.


50 സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന് ഡല്‍ഹി ബിജെപി മേധാവി വിരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു






deshabhimani section

Related News

View More
0 comments
Sort by

Home