കള്ളവോട്ട് തടയാൻ ആധാർ കാർഡിൽ ചിപ്പുകൾ ഘടിപ്പിക്കണം: അഖിലേഷ് യാദവ്

ന്യൂഡൽഹി : കള്ളവോട്ടുകൾ തടയാനും ഇലക്ഷൻ സുതാര്യമാക്കാനും ആധാർ കാർഡുകളിൽ ചിപ്പുകൾ ഘടിപ്പിക്കണമെന്ന് സമാജ് വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കുന്നത് തടയാനായി ചിപ്പുകൾ ഘടിപ്പിക്കുന്നത് സഹായിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംവരണം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി ജാതി സെൻസസ് അനിവാര്യമായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. തുല്യത, സ്വാതന്ത്യം, സാഹോദര്യത്വം എന്നിവയെ തകർക്കുകയാണ് ബിജെപിയെന്നും സമൂഹത്തിൽ വിദ്വേഷം പരത്തുകയാണ് ബിജെപിയെന്നും അഖിലേഷ് പറഞ്ഞു.
ഭരണഘടനയുടെ അടിത്തറ തകർക്കാനായി ആസൂത്രിതമായ ഗൂഡാലോചനകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ പോലും ബിജെപി തകർക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം തകർക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വയംഭരണത്തെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചനകളാണ് ഉണ്ടാവുന്നത്. ബിജെപിയുടെ നുണപ്രചാരണങ്ങളെ തുറന്നു കാട്ടുകയാണ് സമാജ്‍വാദി പാർടി ചെയ്യേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.









0 comments