'കള്ളവോട്ടില്ലാതാക്കാൻ ആധാറിൽ ചിപ്പ് ഘടിപ്പിക്കണം': അഖിലേഷ് യാദവ്

ലഖ്‌നൗ: വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള കള്ളവോട്ടുകൾ തടയാൻ ആധാറിൽ ചിപ്പുകൾ ഘടിപ്പിക്കണമെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന പ്രാദേശിക നേതാക്കളുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ആവശ്യമുന്നയിച്ചത്.
ജാതി സെൻസസ് നടപ്പാക്കിയാൽ മാത്രമേ സംവരണം ശരിയായി നടപ്പിലാകൂ എന്നും പിന്നാക്ക– ദളിത്– ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെയേ അവരുടെ പ്രശ്‌നങ്ങൾ മറികടക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. 2027ൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടി അധികാരത്തിൽ തിരിച്ചെത്തുമെന്നും അഖിലേഷ് പറഞ്ഞു.









0 comments