ഇംഗ്ലീഷ് മീഡിയം പാഠപുസ്‌തകത്തിന് ഹിന്ദി തലക്കെട്ട്

ന്യൂഡൽഹി : കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിന് കുടപിടിച്ച് എൻസിഇആർടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്‌തകത്തിനുൾപ്പെടെ ഹിന്ദി തലക്കെട്ട് നൽകി. കഴിഞ്ഞ വർഷങ്ങളിൽ ഹണിസക്കിൾ എന്നും ഹണി കോംബ് എന്നും പേര് നൽകിയിരുന്ന ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് ഇത്തവണ പൂർവി എന്ന പേരാണ് നൽകിയിരിക്കുന്നത്. കിഴക്ക് എന്നർഥം വരുന്ന ഹിന്ദി പദമാണ് പൂർവി.
ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് യഥാക്രമം മൃദംഗ്, സന്തൂർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ആർട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ എന്നീ പുസ്തകങ്ങൾക്ക് ഭാഷയ്ക്കനുസരിച്ചാണ് പേര് നൽകിയിരുന്നത്. എന്നാൽ ഇത്തവണ ഗണിത പുസ്തകത്തിന് ഇംഗ്ലീഷ്-, ഹിന്ദി വേർഷനുകൾക്ക് ഗണിത പ്രകാശ് എന്ന ഹിന്ദി പേരാണ് നൽകിയത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുമ്പോഴാണ് എൻസിഇആർടിയുടെ നടപടി.









0 comments