മുത്തലാഖ‌് ബിൽ 27ലേക്ക‌് മാറ്റി

ന്യൂഡൽഹി > മുത്തലാഖ‌് ബിൽ ചർച്ചചെയ്യുന്നത‌് ലോക‌്സഭ 27ലേക്ക‌് മാറ്റി. വ്യാഴാഴ‌്ച അജൻഡയിൽ ഉൾപ്പെട്ടിരുന്നെങ്കിലും വിശദമായ ചർച്ച ആവശ്യമായതിനാൽ ബിൽ പരിഗണിക്കുന്നത‌് മാറ്റണമെന്ന‌് കോൺഗ്രസ‌് സഭാനേതാവ‌് മല്ലികാർജുൻ ഖാർഗെ അഭ്യർഥിക്കുകയായിരുന്നു. സഭയുടെ അഭിപ്രായം തേടിയശേഷം സ‌്പീക്കർ സുമിത്ര മഹാജൻ ബിൽ പരിഗണിക്കുന്നത‌് 27ലേക്ക‌് മാറ്റി. മുത്തലാഖ‌് ബിൽ നേരത്തെ ലോക‌്സഭ പാസാക്കിയിരുന്നെങ്കിലും പിന്നീട‌് രാജ്യസഭയിൽ തടസ്സപ്പെട്ടു. തുടർന്ന‌് സർക്കാർ മുത്തലാഖ‌് ശിക്ഷാർഹമാക്കി ഓർഡിനൻസ‌് പുറപ്പെടുവിക്കുകയായിരുന്നു. ഓർഡിനൻസിനു പകരമായുള്ള ബില്ലാണ‌് ഇപ്പോൾ വീണ്ടും ലോക‌്സഭയിൽ അവതരിപ്പിച്ചിരിക്കുന്നത‌്. ഇതൊരു പ്രധാനപ്പെട്ട ബില്ലാണ‌്. ചർച്ച 27ലേക്ക‌് മാറ്റണം.–- ഖാർഗെ അഭ്യർഥിച്ചു.









0 comments