എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തെ വരവേൽക്കാൻ ഷിംല ഒരുങ്ങി

ഷിംല > എസ്‌എഫ്‌ഐ 16ാം അഖിലേന്ത്യാ സമ്മേളനത്തെ വരവേൽക്കാൻ ഷിംല ഒരുങ്ങുന്നു. ഹിമാചലിൽ ഇതാദ്യമായാണ് എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിൽ തുടരെ രണ്ട് സമ്മേളനങ്ങൾ നടക്കുന്നുവെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. ഒക്‌ടോബർ 30 മുതൽ നവംബർ രണ്ടുവരെയാണ് സമ്മേളനം.
22 സംസ്ഥാനങ്ങളിൽ നിന്നായി 700 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമീപകാലത്ത് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നിരവധി വിദ്യാർഥിസമരങ്ങൾ ഹിമാചൽ പ്രദേശിൽ നടന്നിരുന്നു. ഹിമാചലിലെ വർധിച്ച സംഘടനാശക്തി വിളിച്ചോതുന്നതാകും സമ്മേളനം. അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളിൽ സീതാറാം യെച്ചൂരി, പി സായ്‌നാഥ്, രാം പുനിയാനി, ആർ രാംകുമാർ, നിലോൽപൽ ബസു തുടങ്ങി നിരവധി പ്രമുഖർ സംസാരിക്കും. നവംബർ രണ്ടിന് സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ഷിംല നഗരത്തിൽ വിദ്യാർഥി റാലിയും പൊതുയോഗവും നടക്കും.









0 comments